Skip to main content

പോലീസ് സേനയുടെ വെടിയുണ്ട കാണാതായ സംഭവത്തെ നിസ്സാരവത്ക്കരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതാവുന്നത് സാധാരണ സംഭവമാണ്. എല്ലാ കാലത്തും ഇത് സംഭവിച്ചിട്ടുണ്ട്. വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നതിലെ പിഴവാണ് ഇതിന് കാരണം. അല്ലാതെ മറ്റ് ദുരൂഹതയൊന്നുമില്ല. തോക്കും അവിടെ തന്നെയുണ്ടാകും. കോടിയേരി പറഞ്ഞു. 

സി.എ.ജി റിപ്പോര്‍ട്ടിനെ സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നില്ല. കേസില്‍ പ്രതിയായി എന്ന കാരണത്താല്‍ കടകംപള്ളിയുടെ ഗണ്‍മാനെ മാറ്റേണ്ട കാര്യമില്ല. കുറ്റം ചെയ്തിട്ടുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ശക്ഷിപ്പെടുമെന്നും കോടിയേരി പറഞ്ഞു. 

സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വക്കുന്നതിന് മുമ്പ് ചോര്‍ന്നു. ഇത് അസാധാരണമാണ്. ഇതിനെ കുറിച്ച് സി.എ.ജി തന്നെ അന്വേഷിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.