Skip to main content

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തിലെ എല്ലാവരും മരിച്ച നിലയില്‍. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35) ഭാര്യ സിന്ധു (30) മകന്‍ ഷാരോണ്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൂന്ന് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുരേഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. നേരത്തെ കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യയെയും മകനെയും കഴത്ത് ഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാധമിക നിഗമനം. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.