കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ പെന്‍ഗ്വിന്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ തെന്നിന്ത്യന്‍ സിനിമയിലെ നാല് സൂപ്പര്‍ നായികമാരായ മഞ്ജു വാര്യര്‍, തൃഷ, സാമന്ത, താപ്‌സി എന്നിവര്‍ ചേര്‍ന്ന് പുറത്തുവിട്ടു.
കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. മദംപട്ടി രംഗരാജ്, ലിംഗ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനില്‍ കൃഷ് ആണ് എഡിറ്റിംഗ്.
ജൂണ്‍ 19നാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യപ്പെടുന്നത്.