അന്തരിച്ച നടന് സുശാന്ത് സിംഗിന്റെ ഇഷ്ടങ്ങളെക്കുറിച്ച് പിതാവ് കൃഷണസിംഗ് പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നടന്റെ മരണശേഷം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കൃഷ്ണ സിംഗ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
അതെ അവന് ചന്ദ്രനില്‍ സ്ഥലം വാങ്ങിയിരുന്നു, ചെറുപ്പം മുതലെ ആകാശങ്ങളോടും നക്ഷത്രങ്ങളോടും ഒരുപാട് കൗതുകം അവനില്‍ കണ്ടിരുന്നു. ചന്ദ്രനിലെ സ്ഥലം കാണുവാന്‍ 55 ലക്ഷം രൂപ മുടക്കിയാണ് അവനൊരു ടെലിസ്കോപ്പ് വാങ്ങിയത് കൃഷ്ണ സിംഗ് പറഞ്ഞു.
ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷം ഉണ്ടായ മകനാണ് സുശാന്ത് സിംഗ്. ആ വിനയവും സ്നേഹവും അവന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. പ്രളയം വന്നപ്പോള്‍ കോടിക്കണക്കിന് രൂപയാണ് ആസാം, കേരളം ഗവണ്മെന്റിന് അവന് നല്‍കിയത്. പണമില്ലാത്ത കുട്ടികളെ നാസയില്‍ വിട്ട് പഠിപ്പിക്കണമെന്ന് അവന്റെ സ്വപ്നമായിരുന്നു. ബുദ്ധിമുട്ടുള്ള ആരായാലും അവരെ സഹായിക്കാന്‍ തന്നാലാവും വിധം അവന് ശ്രമിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തെക്കുറിച്ച് സുശാന്ത് സൂചന നല്‍കിയിരുന്നു എന്നും ഫെബ്രുവരിയില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ പെണ്‍ക്കുട്ടി ആരാണെന്ന് പറഞ്ഞിരുന്നില്ലെന്നും പിതാവ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.