Skip to main content

താന്‍ ബി.ജെ.പിയിലേക്കില്ല എന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി. 

ഇത്തരത്തില്‍ പറഞ്ഞു പരത്തുന്നവര്‍ തന്നെ ഗാന്ധി കുടുംബത്തിന് മുന്നില്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് സച്ചിന്‍ പൈലറ്റിനെ പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും നീക്കിയത്. സച്ചിന്റെ വിശ്വസ്തരായ രണ്ട് മന്ത്രിമാരെയും നീക്കിയിരുന്നു.