Skip to main content

ഓഗസ്റ്റ് 14ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും എന്നാണ് ജയ്പൂരിലേക്ക് മടങ്ങുന്നത് എന്ന് തീരുമാനമായിട്ടില്ലെന്നും ഒരു കോണ്‍ഗ്രസ് വിമത എം.എല്‍.എ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഹരിയാനയിലാണ് ഇവരുള്ളത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അയോഗ്യരാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വിമതര്‍ ജയ്പൂരിലേക്ക് മടങ്ങാനൊരുങ്ങുന്നത്. 

നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന അശോക് ഗെഹ്ലോതിന്റെ ആവശ്യം മൂന്ന് തവണയാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയത്. തുടര്‍ന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ച 21 ദിവസത്തെ നോട്ടീസ് വേണമെന്ന വ്യവസ്ഥയനുസരിച്ചാണ് ഓഗസ്റ്റ് 14ന് സഭ വിളിക്കാന്‍ മന്ത്രിസഭ ആവശ്യപ്പെട്ടത്.