ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കം 5 നേതാക്കള്‍ക്ക് അനുമതി നല്‍കി. കെ.സി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നീ നേതാക്കള്‍ക്കാണ് രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഹത്‌റാസിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്