ഹിജാബ് വിവാദത്തിലൂടെ അതിൻറെ ഏറ്റവും വലിയ ദൂഷ്യഫലങ്ങൾ അനുഭവിക്കാൻ പോകുന്നത് മുസ്ലിം സമുദായം മൊത്തത്തിലാണ്. എല്ലാ മതങ്ങളിലെയും തീവ്ര സ്വഭാവമുള്ളവർ ഒരു ചെറിയ ന്യൂനപക്ഷം ആയിരിക്കും. അതേ സമയം അവരുടെ സ്വരം തീവ്രം ആയതിനാൽ വ്യാപ്തി കൂടുകയും ചെയ്യും. ഇത് പൊതുവേ സമുദായത്തിൻ്റേതായി പൊതുസമൂഹത്തിൽ ചിത്രീകരിക്കപ്പെടുന്നു. ഈ സാഹചര്യമാണ് സമുദായത്തിലെ സമാധാന സ്നേഹികളെ വിഷമഘട്ടത്തിലേക്ക് തള്ളിയിടുന്നത്.
ഉദാഹരണത്തിന് വരുംനാളുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിൻ്റെ കാര്യമെടുക്കുക.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിഫോമിൻ്റെ കാര്യത്തിൽ ചിലപ്പോൾ കർശനമായ നിലപാട് എടുത്തെന്നിരിക്കും. അതിൻറെ ഭാഗമായി ഭാവിയിൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനും അവർ ശ്രദ്ധിക്കും .തങ്ങളുടെ യൂണിഫോം സ്വീകാര്യമാണ് എന്ന വിധത്തിലുള്ള സാക്ഷ്യപത്രം നൽകേണ്ടിവരുന്നത് മിക്ക വിദ്യാഭ്യാസ സ്ഥപന പ്രവേശനത്തിൻ്റെയും ഭാഗമാകാനാണിട. ഇതെല്ലാം സ്വാഭാവികമായിട്ടും നേരിടേണ്ടിവരുന്നത് ചില മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന മുസ്ലിം സമുദായത്തിലെ കുട്ടികളെയായിരിക്കും. ഈ വിധം ഒരു ന്യൂനപക്ഷ-ഭൂരിപക്ഷ വിടവിലേക്കു സമൂഹം രൂപപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയനാകില്ല.