Skip to main content

സിപിഎം സംസ്ഥാന സമിതിയിൽ 50 ശതമാനം  സ്ത്രീകളെ ഉൾപ്പെടുത്തിയാൽ പാർട്ടി നശിച്ചു പോകുമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ന് കേരളത്തിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിലേക്ക് 50 ശതമാനം വനിതകളെത്തിയാൽ യഥാർത്ഥത്തിൽ അത് പാർട്ടിയുടെ വളർച്ചയ്ക്ക് കാരണമാകും എന്ന് മാത്രമല്ല കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടനവധി ജീവനുകൾ രക്ഷപ്പെടുകയും ചെയ്യും. എന്നുവെച്ചാൽ രക്തസാക്ഷികളുടെ എണ്ണത്തിൽ പൊതുവേ കുറവു വരും. നിലവിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ട്. എന്നാൽ അവരെല്ലാവരും തന്നെ നേതൃത്വത്തിലെ ആൺ സഖാക്കൾ എടുക്കുന്ന തീരുമാനം അതേപടി ആവർത്തിക്കുകയും നടപ്പാക്കാൻ വിധിക്കട്ടെവരുമാണ്.

നേതൃത്വത്തിലേക്ക് 50% വനിതകളെ ഉൾപ്പെടുത്തുക യാണെങ്കിൽ സ്വാഭാവികമായിട്ടും പുതുമുഖങ്ങളെ അവതരിപ്പിക്കേണ്ടി വരും. അവരിൽ നല്ലൊരു ശതമാനവും നിലവിലെ വനിതാ നേതാക്കളെപ്പോലെ പാർട്ടി ശീലത്തിൻ്റെ പിടിയിൽ പൂർണ്ണമായും പെട്ടവർ ആയിരിക്കില്ല. അതുകൊണ്ടുതന്നെ അവരിൽ നിന്ന് കൂടുതൽ മനുഷ്യത്വപരമായ പെരുമാറ്റം പാർട്ടിയിൽ ഉണ്ടാവുകയും അത് പൊതു സമൂഹത്തിൽ നിഴലിക്കുകയും ചെയ്യും. ചുരുങ്ങിയപക്ഷം കേരളത്തിലെ രക്തസാക്ഷി നിർമ്മാണ പ്രക്രിയയിൽ ഇതുവരെ വനിതകൾ ആരുംതന്നെ ഉൾപ്പെട്ടിട്ടില്ല എന്നും എന്നുള്ളത് മാത്രം കണക്കാക്കിയാൽ മതി അവരുടെ സാന്നിധ്യത്തിലൂടെ പാർട്ടിക്കും കേരളത്തിനും ഗുണപരമായ മാറ്റം കൈവരുമെന്ന് . കെ.ആർ.ഗൗരിയോടും ഈ സമീപനം തന്നെയാണ് പാർട്ടി സ്വീകരിച്ചത്. 
 
 
 
 
ReplyForward