കേരളത്തിൽ നടന്ന രണ്ടു ദിവസത്തെ ദേശീയപണിമുടക്ക് പ്രതിപക്ഷ പാർട്ടികളുടെ പ്രത്യേകിച്ച് സി.പി.എമ്മിൻ്റെയും തൊഴിലാളി സംഘടനകളുടെയും ദൗർബല്യത്തെ പ്രകടമാക്കി. ഇത് ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ പണിമുടക്കായി ചരിത്രം രേഖപ്പെടുത്തും.കേരളം ഒഴികെ മറ്റൊരിടങ്ങളിലും പണിമുടക്ക് നടന്നില്ല. മിക്ക സംസ്ഥാനങ്ങളിലെയും ജനം ഇവ്വിധം ഒരു പണിമുടക്കിനെക്കുറിച്ച് അറിയുക പോലുമുണ്ടായില്ല. ഇന്ത്യയിലെ സംഘടിത തൊഴിലാളി വർഗ്ഗം ഇത്രമേൽ ദുർബലമാണെന്നു ബോധ്യമായാൽ ഏതുവിധ തൊഴിലാളിവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിനും കേന്ദ്ര സർക്കാരിന് അനായാസം സാധ്യമാകും.ഇവിടെയാണ് ഈ നാൽപ്പത്തിയെട്ടു മണിക്കുർ ദേശീയ പണിമുടക്ക് തൊഴിലാളി വിരുദ്ധമാകുന്നത് . തൊഴിലാളി വിരുദ്ധ നയങ്ങൾ സപ്പിലാക്കാൻ കേന്ദ്ര സർക്കാരിനെ സഹായിക്കുകയാണ് ഈ പണി മുടക്കിലൂടെ ചെയ്തത്.