Skip to main content

മാധ്യമപ്രവർത്തകർക്കും പ്രസിദ്ധീകരണശാലകൾക്കും നിർമ്മിത ബുദ്ധി സഹായിയായി ഗൂഗിൾ ജനസിസ് അവതരിപ്പിച്ചിരിക്കുന്നു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ പ്രധാന പത്രങ്ങൾ ജനസിസ് ഉപയോഗിച്ചു നോക്കാൻ തീരുമാനിച്ചു. മാധ്യമപ്രവർത്തകരെ ഒഴിവാക്കുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് ജന ജനസിസ് ചെയ്യുന്നതെന്ന് ഗൂഗിൾ പ്രത്യേകം വ്യക്തമാക്കി .വാർത്തകളുടെ ആധികാരികത ഉറപ്പാക്കുക, പ്രസിദ്ധീകരണത്തിന് എഴുതിയ വാർത്തകളുടെ ശൈലി മെച്ചപ്പെടുത്തുക, തുടങ്ങിയ സൗകര്യങ്ങളാണ് ജെനസിസ് മുന്നോട്ടുവെക്കുന്നത്. ജനസിസ് വാർത്തകൾ എഴുതുകയും ചെയ്യും. മാധ്യമപ്രവർത്തകരെ പുനസ്ഥാപിക്കാനുള്ള നിർമ്മിത ബുദ്ധി സംവിധാനമല്ല എന്ന് പറയുമ്പോൾ തന്നെ ജന സിസ് വാർത്താശേഖരണത്തിലും അവതരണത്തിലും വരുത്താൻ പോകുന്ന മാറ്റങ്ങൾ മാധ്യമ ലോകത്ത് വിപ്ലവം കൊണ്ടുവരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.