Skip to main content

Bacopa Monnieri

നമ്മുടെ ചുറ്റുപാടും നിലത്തു പടര്‍ന്നു വളരുന്ന ഒരു സസ്യമാണ് ബ്രഹ്മി. ഓര്‍മശക്തി കൂട്ടുന്നതിനും, പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേദനാസംഹാരി, പനി സംഹാരി, ശമനൗഷധം (sedative) എന്നിങ്ങനെയും അപസ്മാരത്തിനുള്ള ഔഷധമായും ആയുര്‍വേദത്തില്‍ ഇത് ഉപയോഗിച്ചുവരുന്നു.

 

സ്ക്രോഫുലരിയേസിയെ (Scrophulariaceae) എന്ന സസ്യ കുടുംബത്തില്‍പ്പെട്ട ബ്രഹ്മിയുടെ സസ്യനാമം ബകോപ മോണ്ണീറയി (Bacopa Monnieri ) എന്നാണ്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4500 അടിവരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഈ ചെടി കണ്ടുവരുന്നു. ജലലഭ്യതയുണ്ടെങ്കില്‍ അനായാസേന  വളര്‍ത്തിയെടുക്കാവുന്ന ഒന്നാണിത്. ഇതിന്റെ തണ്ട് മുറിച്ചിട്ടാണ് പുതിയ ചെടികള്‍ വളര്‍ത്തുന്നത്. ഈ ചെടി സമൂലം ഔഷധ ഗുണമുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന ക്ഷാരകങ്ങളായ (alkaloids) ബ്രഹ്മൈന്‍(Brahmine), സാപോനിന്‍ (saponin), ഹെര്‍പെസ്ടിന്‍(herpestine), ബിടുലിക്ആസിഡ് (betulic acid), സ്ടിറോള്‍സ് (sterols), ബാകോസൈഡ്സ് (bacosides) മുതലായവ രാസപദാര്‍ത്ഥങ്ങളാണ് ഈ ഔഷധഗുണം നല്‍കുന്നത്.

 

ബ്രഹ്മിയുടെ ഉപയോഗങ്ങള്‍

  • കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നു, മൊത്തത്തിലുള്ള കഴിവുകളേയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വര്‍ധിപ്പിക്കുന്നു.
  • അപസ്മാരം, ഉറക്കമില്ലായ്മ, ആസ്തമ മുതലായവയെ ശമിപ്പിക്കുന്നു.
  • ഉല്‍ക്കണ്ഠ കുറയ്ക്കുന്നു.
  • രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നു.
  • അര്‍ബുദരോഗത്തെ (cancer) പ്രധിരോധിക്കുന്നു.
  • പല ചര്‍മരോഗങ്ങള്‍ക്കും പ്രതിവിധിയായും ത്വക്ക്, മുടി, നഖം മുതലായവയുടെ വളര്‍ച്ചയ്ക്കായും ഉപയോഗിക്കുന്നു.

 

വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ബ്രഹ്മി സമൂലം അരച്ച്  കുട്ടികള്‍ക്ക്‌ നല്‍കുന്നത് അവരുടെ ഓര്‍മശക്തി, പഠിത്തത്തിലുള്ള ശ്രദ്ധ, അനാവശ്യമായ ആകാംക്ഷ ഇല്ലാതാക്കുക മുതലായ പലവിധ ഗുണങ്ങള്‍ പ്രധാനംചെയ്യുന്നു. ഇനി നമ്മുടെ മുറ്റത്തും ഇത്തിരി ബ്രഹ്മി വളര്‍ത്തി തുടങ്ങാം.