Skip to main content
കണ്ണൂര്‍

abullakuttyകണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനത്തെിയ എ.പി അബ്ദുല്ലകുട്ടി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത.എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും എം.എൽ.എ സ്ഥാനം അദ്ദേഹം രാജിവയ്ക്കണമെന്നുമായിരുന്നു പ്രവർത്തകരുടെ ആവശ്യം.

 


പയ്യാമ്പലത്തെ സ്വകാര്യഹോട്ടലിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുല്ലകുട്ടിയെ തടഞ്ഞുവെച്ചത്. എം.എല്‍.എയെ തടഞ്ഞുവെച്ച വിവരമറിഞ്ഞ് ഹോട്ടലിന്‍്റെ മുന്നില്‍ പ്രവര്‍ത്തര്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കാന്‍ പൊലീസിന് ഒടുവില്‍ ലാത്തി വീശേണ്ടി വരികയും കയ്യേറ്റക്കാരെ അറസ്റ്റു ചെയ്തു മാറ്റേണ്ടി വരികയും ചെയ്തു.

 


സരിത എസ്. നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുല്ലക്കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കേസില്‍ അബ്ദുല്ലക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകര്‍ തടഞ്ഞത്. അബ്ദുല്ലകുട്ടി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ എത്രയും പെട്ടന്ന് പൊലീസ് അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തകര്‍ കയ്യേറ്റത്തിനു ശ്രമിച്ചത്