വോട്ടെടുപ്പ് ദിനത്തില്‍ പ്രവര്‍ത്തിച്ച ചെന്നൈയിലെ അഞ്ച് ഐ.ടി കമ്പനികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂട്ടി മുദ്രവച്ചു. വോട്ടെടുപ്പ് ദിവസം നിര്‍ബന്ധമായും സ്ഥാപനങ്ങളെല്ലാം ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവധി നല്‍കണമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായത്. കമ്പനികളില്‍ ജോലിക്കെത്തിയ നാലായിരത്തോളം ജീവനക്കാരെ ഇറക്കി വിട്ടതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ കമ്പനി പൂട്ടിയത്.
ഷോളിങ്കനല്ലൂര്‍ ഐ.ടി പാര്‍ക്കിലെ ടെക് മഹീന്ദ്ര, എച്ച്.സി.എല്‍, വിപ്രോ, വോള്‍ട്ടാസ്, സൊഡെസ്‌കോ എന്നീ കമ്പനികളാണ് മുദ്രവച്ചത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തന്നെ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായത്. ഐ.ടി കമ്പനികള്‍ക്ക് പുറമെ ജീവനക്കാര്‍ക്ക് അവധി നല്‍കാതെ പ്രവര്‍ത്തിച്ച രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങളും മുദ്രവച്ചിട്ടുണ്ട്.