Skip to main content

തിരുവനനന്തപുരം: ആംവേ ഇന്ത്യ ചെയര്‍മാന്‍ വില്ല്യം എസ്. പിങ്ക്നിയെ ക്രൈം ബ്രാഞ്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത സാഹചര്യം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ദക്ഷിണ മേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ ചുമതല.

 

ആംവേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേ കഴിഞ്ഞ ദിവസം കണ്ട് അറസ്റ്റില്‍ പരാതി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.  കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രി സച്ചിന്‍ പൈലറ്റ് വെള്ളിയാഴ്ച അറസ്റ്റില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

 

വയനാട് ജില്ലയിലെ മേപ്പാടി പോലീസ് സ്റ്റേഷനില്‍ ആംവേ ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പിങ്ക്നിയേയും ആംവേ ഡയറക്ടര്‍മാരായ സഞ്ജയ്‌ മല്‍ഹോത്ര, അന്ശു ബുധരാജ എന്നിവരെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനി വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്നാണ്‌ പരാതി.