Skip to main content
Thiruvananthapuram

womens commission

ഗുരുവായൂരിലുണ്ടായ കല്യാണ വിവാദത്തില്‍ കേരള വനിതാ കമ്മീഷന്‍ ഇടപെടുന്നു. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.സംഭവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ അപമാനിക്കുന്നതരത്തിലുള്ള പല വാര്‍ത്തകളും പ്രരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
.

 

സംഭവവുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും , വീട്ടുകാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്താലാണ് വിവിവാഹം മുടങ്ങിയതെന്നും ഗുരുവായൂര്‍ എം.എല്‍.എ  അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഇക്കര്യത്തില്‍ സര്‍ക്കാരിന്റെയും വനിതാകമ്മീഷന്റെയും ഇടപെടലും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

നാളെ വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും, എന്താണ് സത്യത്തില്‍ നടന്നത് എന്നറിയുകയാണ് ലക്ഷ്യം .