Delhi
കോണ്‍ഗ്രസ് അധ്യക്ഷസോണിയാ ഗാന്ധിയുടെ കാണാതായ അംഗരക്ഷകനെ ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി.സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന എസ് പി ജി കമാണ്ടര്‍ രാകേഷി(31)നെയാണ് സെപ്റ്റംബര്‍ മൂന്നുമുതല്‍ കാണാതായിരുന്നത്. സെപ്റ്റംബര്‍ ഒന്നിനു ജോലിക്കുപോയ രാകേഷ് മൂന്നാം തീയതിയായിട്ടും തിരികെയെത്താത്തതിനാല്‍ രാകേഷിന്റെ അച്ഛന്‍ ഡല്‍ഹി പോലീസിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തിയത്. സാമ്പത്തികപ്രശനങ്ങള്‍ അലട്ടുന്നത് കാരണമാണ് ഇയാള്‍ വീട്ടിലേക്ക് പോകാതിരുന്നതെന്ന് പോലീസ് പറഞ്ഞു.