Skip to main content
Munnar

 s-rajendran

റവന്യൂ വകുപ്പിനെതിരെ വിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍.മൂന്നാറിലെ പ്രശ്‌നങ്ങള്‍ വനം, റവന്യൂ വകുപ്പുകള്‍ സങ്കീര്‍ണമാക്കുന്നു,ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ്കളക്ടര്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചത് കോപ്പിയടിച്ചാണെന്നും എസ് രാജേന്ദ്രന്‍ പരിഹസിച്ചു. മൂന്നാറില്‍ മറ്റാരോ നിര്‍ദ്ദേശിക്കുന്നതു പോലെയാണ് സബ്കളക്ടര്‍ പ്രവര്‍ത്തിക്കുന്നെതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

 

മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ വനംറവന്യൂ വകുപ്പുകള്‍ അട്ടിമറിക്കുകയാണെന്നും രാജേന്ദ്രന്‍ ആരോപിച്ചു.