Skip to main content
Delhi

Rahul Gandhi

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു.മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ പത്രക സമര്‍പ്പിക്കാനെത്തിയത്. മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്.

 

 

ഇതിനകം 90 നാമനിര്‍ദേശ പത്രികകള്‍ വിതരണം ചെയ്തതായി മുല്ലപ്പള്ളി പറഞ്ഞു.എന്നാല്‍  ആരും രാഹുലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ച് പത്രിക സമര്‍പ്പിച്ചിട്ടില്ല. ഈ മാസം പതിനൊന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. രാഹുല്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അന്ന് തന്നെ ഫലപ്രഖ്യാപനം ഉണ്ടായേക്കും. നീണ്ട 19 വര്‍ഷക്കാലമായി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരുന്ന സോണിയാ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ആ സ്ഥാനം ഏറ്റടെക്കുമെന്ന് കുറെ നാളായി കേള്‍ക്കുന്ന വാര്‍ത്തയാണ്. ആ കാത്തിരിപ്പിനാണ് അവസാനം ഉണ്ടാകാന്‍ പോകുന്നത്.