കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഒരു അഡാറ് ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ മാണിക്യമലരായ പൂവി... എന്ന ഗാനവും, അതിലെ പുരികം കൊണ്ടുള്ള പ്രണയ രംഗങ്ങളും. ദാ അതിന് പിന്നാലെ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്.
നേരത്തെ പുറത്ത് വന്ന ഗാനത്തിലുള്ള പ്രിയ വാര്യരും റോഷനും തന്നെയാണ് ടീസറിലുമുള്ളത്. തട്ടത്തിന് മറയത്ത് സിനിമയിലെ ബീജിയമാണ് ടീസറിന് ഉപയോഗിച്ചിരിക്കുന്നത്. ചങ്ക്സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു അഡാറ് ലവ്'.
സാരംഗ് ജയപ്രകാശ്, ലിജോ പാണാടന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം, സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. വരുന്ന ഈദിന് ചിത്രം തിയേറ്ററുകളിലെത്തും.