Skip to main content

 condoms

ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം അര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.


ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെയുള്ള റബര്‍ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ അര്‍ബുദത്തിലേക്ക് നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. പ്രധാനമായും എം.ബി.ടി (മെര്‍കാപ്റ്റോബെന്‍സോതയാസോള്‍) എന്ന കെമിക്കല്‍.
 

ഗര്‍ഭനിരോധന ഉറകള്‍ മുതല്‍ കയ്യുറകളിലും റബറില്‍ നിര്‍മ്മിച്ച പാവകളിലും വരെ എം.ബി.ടി ഉപയോഗിച്ച് വരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന എം.ബി.ടിയുടെ അളവ് ചോദിച്ച് മനസിലാക്കുക. അതിന് ശേഷം മാത്രം ഉപയോഗിക്കുക