Skip to main content
Munnar

s-rajendran

മൂന്നാര്‍ ട്രിബ്യൂണല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനും തഹസില്‍ദാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. എം.എല്‍.എയെ ഒന്നാം പ്രതിയും തഹസില്‍ദാറെ രണ്ടാം പ്രതിയുമാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ സബ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

ഇന്നലെയാണ് എംഎല്‍എയും സംഘവും ട്രിബ്യൂണല്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്.എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ചുകയറി കോടതിമുറി ക്ലാസ് മുറികളാക്കുകയായിരുന്നു. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തിരുന്നു.