Delhi
മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാനിലെ എ.ഐ.സി.സി നിരീക്ഷകനായ കെ.സി. വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ ഇന്നലെ രാത്രി തിരഞ്ഞെടുത്തിരുന്നു. രാത്രി വൈകി ഭോപ്പാലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാവില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് വിവരം.