Skip to main content

യാത്രാനുഭവങ്ങളോട് എന്നും വായനക്കാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അത് കാട് തേടിയുള്ള യാത്രകളാകുമ്പോള്‍ പറയേണ്ടതുമില്ല. കാടിനോട് പ്രിയമുള്ള ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ട്രെക്കിങ്. അത്തരത്തില്‍, ഗവി, ഇടമലക്കുടി, അഗസ്ത്യാര്‍കൂടം, ഡാന്‍ഡേലി, മേഘമല തുടങ്ങിയ കേരളത്തിലെയും കര്‍ണാടകയിലെയും വിവധ കാടുകളില്‍ നടത്തിയ തന്റെ ട്രെക്കിങ് അനുഭവങ്ങള്‍ 'കാട്ടിലേക്കുള്ള യാത്രകള്‍' എന്ന പേരില്‍ പുസ്തകമാക്കിയിരിക്കുകയാണ് ജി.ജ്യോതിലാല്‍.

പുസ്തക പ്രസാധക സംഖം പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ യു.കെ കുമാരന്‍ അഡ്വക്കേറ്റ് കെ.ടി ഗോപാലന് നല്‍കി പ്രകാശനം ചെയ്തു. ട്രെക്കിംങ് ഇഷ്ടപ്പെുടന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം.  തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ട്രെക്കിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജ്യോതിലാല്‍ ഈ ഗ്രന്ഥത്തിലൂടെ പങ്കുവെക്കുന്നു.