Skip to main content
തിരുവനന്തപുരം

തിരുവനന്തപുരം എം.ജി കോളേജില്‍ തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കോളജ് പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. അധ്യാപകരെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.

 

സംഭവത്തെ തുടര്‍ന്ന് അധ്യാപകന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. ഇതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ് ആക്രമിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്കേറ്റു.