കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദ്ദിച്ച കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഒത്തുതീര്‍പ്പിന് ശ്രമം. ഗണേഷിന്റെ പിതാവ് ആര് ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി....
കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ജൂലൈ 30-നു പത്തനാപുരത്ത് ഒരു എന്‍.എസ്.എസ് കരയോഗം പരിപാടിയില്‍ പിള്ള മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങളെ അപഹസിച്ച് ‘വര്‍ഗ്ഗീയ’ പ്രസംഗം നടത്തിയതായാണ് ആരോപണം.
വ്യാഴാഴ്ച (നാളെ) നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് വോട്ട് ചെയ്യുമെന്ന് ആര്. ബാലകൃഷ്ണപിള്ള.
യു.ഡി.എഫ് വിട്ടുപോകില്ലെന്നും എന്നാല്‍, മുന്നണി യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള.
ധനകാര്യ മന്ത്രി കെ.എം മണി കോഴ വാങ്ങിയെന്ന് ആരോപിച്ച ആര്. ബാലകൃഷ്ണ പിള്ളയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
സംഭാഷണത്തില്‍ ധനകാര്യ മന്ത്രി കെ.എം മാണി ബാര്‍ ലൈസന്‍സ് അനുമതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതായി താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് പറഞ്ഞിരുന്നുവെന്ന് ബാലകൃഷ്ണപിള്ള.