കഴിഞ്ഞതവണത്തെ കുറവ് തീർത്ത് പൂരക്കുടമാറ്റം

കഴിഞ്ഞ കൊല്ലത്തെ പൂരം കലങ്ങിയതിന്റെ കലക്കങ്ങൾ കെട്ടടങ്ങുന്നതിനു മുൻപാണ് ഇക്കുറി പൂരം വന്നത്. അതിഗംഭീരമായി ഇക്കുറി തൃശൂർ പൂരം അതിൻറെ പ്രൗഢി പതിന്മടങ്ങ് വീണ്ടെടുത്തു. സർക്കാരിൻറെ ഭാഗത്തുനിന്നും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെ ഭാഗത്തുനിന്നുമുള്ള കൂട്ടായ പ്രവർത്തനം സൃഷ്ടിച്ച ഏകോപനത്തിൽ പൂരപ്രേമികൾക്ക് ആശയക്കുഴപ്പമില്ലാതെ പൂരത്തിൽ പങ്കെടുത്ത് കുടമാറ്റത്തിന് ആവേശം പകരാനായി.
കാലത്തിൻറെ കയ്യൊപ്പും പാരമ്പര്യവും കൈകോർത്ത് തിളങ്ങുന്നതായിരുന്നു തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മാറ്റക്കുടകൾ. പാറമേക്കാവ് റോബോട്ട് സംവിധാനം പോലും എൽഇഡി അകമ്പടിയോടെ കുടമാറ്റത്തിൽ പ്രയോഗിച്ചത് കൗതുകമായി. തിരുവമ്പാടിയുടെ നിരയായുള്ള എൽഇഡി കുടമാറ്റങ്ങൾ ഇരുട്ടിൻറെ പശ്ചാത്തലത്തിൽ വർണ്ണങ്ങളുടെ ദൃശ്യവിരുന്നായി മാറി