Skip to main content

ചന്ദ്രനില്‍ താമസിച്ചു പഠിത്തം, 'ഹാലോ' തയ്യാറാകുന്നു

Glint Staff
NASA'S GATEWAY SPACE STAION
Glint Staff

ചന്ദ്രനില്‍  താമസിച്ച് അവിടത്തെ സാധ്യതകളെക്കുറിച്ചും മറ്റു ചോവ്വയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെപ്പറ്റിയും ശാസ്ത്രജ്ഞര്‍ക്ക് പഠിക്കുന്നതിനു 'നാസ'യുടെ 'ആര്‍ട്ടെമിസ്‌' ദൗത്യത്തിന്‍റെ ഭാഗമായ 'ഹാലോ'യുടെ  (HALO) (ഹാബിറ്റേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഔട്ട്പോസ്റ്റ്) പ്രൈമറി സ്ട്രക്ചര്‍ പൂര്‍ത്തിയാക്കി ഇറ്റലിയില്‍നിന്ന് അമേരിക്കയിലെ അരിസോണയില്‍ എത്തിയിരുക്കുന്നു. ഇറ്റലിയിലെ താലസ്അലീനിയ സ്പേസ് എഞ്ചിനീയര്‍സ്ആണ് ഈ സ്ട്രക്ചര്‍ ഉണ്ടാക്കിയത്. ഡാല്ലാസിലെ നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന കമ്പനിയാണ്അവസാന നാസക്കുവേണ്ടി ‘ഹലോ’യുടെ അവസാന ക്രോഡീകരണം നടത്തുന്നത്.

ചന്ദ്രനെ ചുറ്റുന്ന ആദ്യത്തെ ബഹിരാകാശ നിലയമായ നാസയുടെ ‘ഗൈറ്റ് വെ’യുടെ ഒരു പ്രധാന ഭാഗമാണ് ‘ഹാലോ’. ശാസ്ത്രജ്ഞര്‍ക്ക് താമസിക്കാനും ഏകദേശം 2 മാസത്തോളം ജോലി ചെയ്യാനും ശാസ്ത്രീയ ഗവേഷണം നടത്താനും ചന്ദ്രഉപരിതലത്തിലേക്കുള്ള ദൗത്യങ്ങൾക്ക് തയ്യാറെടുക്കാനുമുള്ള രണ്ട് ആവാസസ്ഥലത്തില്‍ ഒന്നാണ് ‘ഹലോ’.  കമാൻഡ് ആൻഡ് കൺട്രോൾ, ഡാറ്റ കൈകാര്യം ചെയ്യൽ,  ഊർജ്ജ സംഭരണം,  ഇലക്ട്രിക്കൽ പവർ ഡിസ്ട്രിബ്യൂഷൻ,  താപ നിയന്ത്രണം,  ജല സംഭരണം,  ഇഎസ്എ (യൂറോപ്യൻ സ്പേസ് ഏജൻസി) ഹൈ റേറ്റ് ചാന്ദ്ര ആശയവിനിമയ സംവിധാനമായ (lunar communication System) ലൂണാർ ലിങ്ക് വഴിയുള്ള ആശയവിനിമയവും ട്രാക്കിംഗും സാധ്യമാക്കുമെന്ന് നാസ പറയുന്നു.


ശാസ്ത്രജ്ഞരെ ‘ഗേറ്റ് വെ’യില്‍നിന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കുള്ള  ലൂണാർ ലാൻഡറുകൾ,  ശാസ്ത്രജ്ഞര്‍ക്ക് ഏകദേശം 2 മാസത്തോളം താമസിച്ച് ശാസ്ത്രീയ ഗവേഷണം നടത്താനുള്ള ബെയിസ് ക്യാമ്പുകളായ ‘ഹാലോ’, ലുണാര്‍-ഐ ഹാബ് തുടങ്ങിയവയും   ചന്ദ്രനിലേക്കുള്ള  ലോജിസ്റ്റിക് മൊഡ്യൂളുകൾ, നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം തുടങ്ങിയവയുടെ ഡോക്കിംഗ് പോർട്ടുകൾ ഉണ്ടായിരിക്കും. . 
2028 ഓടെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്.