Skip to main content

കൂട്ട ബലാൽസംഗം എന്തുകൊണ്ട് ബംഗാളിൽ ആവർത്തിക്കുന്നു

Glint Staff
Durgapur Private Medical College
Glint Staff

ബംഗാളിൽ നിന്ന് ഇപ്പോൾ അടുപ്പിച്ചുള്ള തുടർക്കഥയാണ് മെഡിക്കൽ വിദ്യാർഥിനികൾ കൂട്ട ബലാൽസംഗത്തിന് ഇരയാകുന്നത്. ഏറ്റവും ഒടുവിലേത് ദുർഗ്ഗാപൂരിൽ ബലാത്സംഗം ചെയ്യപ്പെട്ട എംബിബിഎസ് വിദ്യാർഥിനിയാണ് . ആറിലേറെ പേർ ചേ ർന്നാണ് ഈ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പറയുന്നത്. അത് ചെയ്തതാകട്ടെ എംബിബിഎസ് വിദ്യാർത്ഥികൾ . മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.
      ഒഡീഷയിൽ നിന്നുള്ള യുവതിയാണ് ഇരയായത്. ഒരുവിധ സഹകരണവും അധികൃതരിൽ നിന്ന് കിട്ടുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ വളരെ ദയനീയമായി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. എന്തുകൊണ്ട് ഇത്ര അലസമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നും പെൺകുട്ടിയുടെ പിതാവ് ചോദിക്കുന്നു.
          ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിക്കഴിഞ്ഞാൽ രാജ്യത്തിൻറെ ശ്രദ്ധ ഉണ്ടാകുമെന്നും കർശന നടപടി ഉണ്ടാകുമെന്നും സാമാന്യ ബുദ്ധിയിൽ കരുതാവുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് വിദ്യാഭ്യാസമുള്ള യുവാക്കൾ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നു എന്നുള്ളതാണ് അന്വേഷണത്തിന് വിധേയമാക്കേണ്ടത്. ബലാത്സംഗത്തിനിരയായ യുവതിയുടെ ഫോൺ ഇവർ തട്ടിപ്പറിക്കുകയും വൻ തുക ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് യുവതിയുടെ അച്ഛൻ പറയുന്നത്. 
      
       മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിനുശേഷം മമതാ ബാനർജി അധികാരത്തിൽ വന്നു. സിപിഎം തുടർന്നുപോന്ന അക്രമ രാഷ്ട്രീയത്തേക്കാൾ വീര്യം കൂടിയ അക്രമ രാഷ്ട്രീയ സ്വഭാവം പ്രകടിപ്പിച്ചാണ് മമതാ ബാനർജി അധികാരത്തിലേറിയതും തുടരുന്നതും. ഇത് സാമൂഹികമായ ഒരു സ്വാധീനം യുവാക്കളിൽ ചെലുത്താൻ ഇടയില്ലേ എന്ന് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നു.
       കുറ്റകൃത്യങ്ങൾ ഏർപ്പെടുന്നവർക്ക് ഭരണകക്ഷി സുരക്ഷ ഒരുക്കുന്നതും ഇത്തരം കുറ്റവാളികൾക്ക് പ്രോത്സാഹനമായി മാറുന്നു എന്നുള്ള വസ്തുതയും കാണേണ്ടതുണ്ട്.