ചെങ്കടലിൽ അമേരിക്ക ഹൂതികളുടെ മുന്നിൽ നാണം കെടുന്നു

ചെങ്കടലിൽ അമേരിക്കയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനം ഹൂതികൾ വെടിവെച്ചു വീഴ്ത്തി. ഹാരി എസ് ട്രൂമാൻ എന്ന യുദ്ധക്കപ്പലിൽ നിന്നും പറന്നുയരുന്ന എഫ് 18 സൂപ്പർ ഹോർണെറ്റ് ഫൈറ്റർ ജെറ്റ് ആണ് ഹൂതികൾ വീഴ്ത്തിയത്. എന്നാൽ നാണക്കേട് മറച്ചുവെക്കാൻ യുദ്ധവിമാനം അബദ്ധവശാൽ കടലിൽ വീണതാണെന്ന് അമേരിക്ക സമർത്ഥിക്കാൻ ശ്രമിക്കുന്നു.
അമേരിക്കയുടെ ഏറ്റവും നൂതന ഫൈറ്റർ ജെറ്റ് ആയ എഫ് 18 സൂപ്പർ ഹോർണെറ്റിൻ്റെ വില 60 ദശലക്ഷം ഡോളറാണ്. ചില ചെറിയ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റിനൊപ്പം വരും ഈ തുക . ആറുമാസത്തിനിടയിൽ അമേരിക്കയ്ക്ക് ചെങ്കടലിൽ നഷ്ടമാകുന്ന രണ്ടാമത്തെ എഫ് 18 സൂപ്പർ ഹോർണെറ്റാണ്. അതുപോലെ യമനിൽ ഹൂതികളുടെ നേർക്ക് ആക്രമണം തുടങ്ങിയതിനു ശേഷം അമേരിക്കയുടെ 9 എം ക്യു റിപ്പർ ഡ്രോണുകൾ ഇതിനകം ഹൂതികൾ തകർത്തു. ഒരു എംക്യൂ റീപ്പർ ഡ്രോണിന്റെ വില 30 ലക്ഷം ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ നാവികശക്തി എന്നറിയപ്പെടുന്ന അമേരിക്ക ഹൂതികളുടെ കയ്യിൽ നിന്ന് അടിയേറ്റ് പൊള്ളുന്ന കാഴ്ചയാണ് ഇപ്പോൾ ചെങ്കടലിൽ കാണുന്നത്.
യമനിൽ അമേരിക്ക വൻതോതിൽ ആക്രമണം നടത്തി ഹൂതികളെയുൾപ്പടെ ഒട്ടേറെപ്പേര് കൊലചെയ്തെങ്കിലും ഹൂതികളുടെ സമരവീര്യത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. ജിപിഎസ് വിവരങ്ങൾ കൃത്യതയോടെ ചൈന ഹൂതികൾക്ക് കൈമാറുന്നതാണ് ഇത്ര സൂക്ഷ്മമായി തങ്ങൾക്ക് നേരെ ആക്രമണം നടത്താൻ കാരണമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു