പാകിസ്താന് മുന്നറിയിപ്പ് ഓപ്പറേഷൻ 2.0
പഹൽഗാം മോഡൽ ആക്രമണം വീണ്ടും നടത്താൻ പാകിസ്താൻ പദ്ധതി ഇട്ടതായും അത് തകർത്തുവന്നും കരസേന വെസ്റ്റേൺ കമാൻഡർ ലഫ്റ്റ്. ജനറൽ മനോജ് കുമാർ കത്യാൾ വെളിപ്പെടുത്തി. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ 2.0 ആവർത്തിക്കുമെന്നും കത്യാൾ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ ഇപ്പോൾ നേരിടുന്ന ആഭ്യന്തര കലാപങ്ങളിൽ നിന്നും അഫ്ഗാനിസ്താനുമായുള്ള യുദ്ധത്തിൽ നിന്നും ജനതയുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് കരുതപ്പെടുന്നു. കാരണം പാകിസ്ഥാൻ മൊത്തത്തിൽ ഇപ്പോൾ ശിഥിലീകരണത്തിന്റെ നാളുകളിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. കൈബർ പഖ്തൂൺക, ബലൂചിസ്താൻ, സിന്ധ്, പാക് അധീന കാശ്മീർ എന്നീ പ്രവിശ്യകളെല്ലാം സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രക്തരൂക്ഷിത പ്രക്ഷോഭത്തിലാണ് . ഇതിനുപുറമേ അമേരിക്കയോട് ചേർന്ന് ഗാസയെ ചതിച്ചു എന്നതിൻറെ പേരിൽ വലതുപക്ഷ മുസ്ലിം സംഘടനയായ ടി എൽ കെ അഴിച്ചുവിട്ട പ്രക്ഷോഭം ലാഹോറിൽ കലാപം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം ആഭ്യന്തര സാഹചര്യങ്ങളാണ് പാക്ജനതയുടെ ശ്രദ്ധ തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
