പി ഓ കെ യിൽ കലാപം
പാക് അധീന കാശ്മീരിൽ ഉണ്ടായ കലാപത്തിൽ രണ്ടുപേർ മരിക്കുകയും കൊട്ടാരപ്പയർ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ 70 വർഷമായി വിവിധ ഗവൺമെൻറ്കൾക്ക് കീഴിൽ അനുഭവിക്കേണ്ടിവരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പരാധീനതകളിൽ പ്രതിഷേധിച്ചാണ് കാശ്മീർക്കാർ കലാപവുമായി തെരുവി ഇറങ്ങിയത്.
പാകിസ്ഥാൻ പട്ടാളം പ്രക്ഷോഭകരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. അവാമി ആക്ഷൻ കമ്മിറ്റി(എ എ സി) യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ ഏതൊരു സമൂഹത്തിനും അടിസ്ഥാനപരമായി ആവശ്യമുള്ളതാണ്. നിരത്തുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ, തൊഴിൽ . ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന പ്രക്ഷോഭത്തിൽ നാട്ടുകാരും തുല്യ ആവേശത്തോടെ പങ്കെടുക്കുന്ന ചിത്രമാണ് കാശ്മീരിൽ നിന്നു കാണുന്നത്
