ബീഹാർ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയിൽ ഇപ്പോഴേ മുഖ്യമന്ത്രി മത്സരം

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി ചെയർമാനായി മുൻ മുഖ്യമന്ത്രി തേജസ്വി യാദവ് നിയമതനായി. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാകും എന്നുള്ള മത്സരമാണ് ഏകോപനത്തെക്കാൾ ഇപ്പോൾ ഇന്ത്യാ മുന്നണിയിൽ നിലനിൽക്കുന്നത്. ആറ് സഖ്യകക്ഷികളിൽ നിന്നും ഈ രണ്ടു പേർ വീതമാണ് തേജസ്വി അധ്യക്ഷനായ ഏകോപന സമിതിയിലുള്ളത്.
ഇടതുപക്ഷ പാർട്ടികൾ തേജസ്വി തന്നെ മുഖ്യമന്ത്രി ആകണം എന്നാണ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം എന്നുള്ളതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. അതുപോലെ ഒരു പൊതു തെരഞ്ഞെടുപ്പ് പത്രിക മാത്രം മതി എന്നുള്ള ധാരണയാണ് ഇപ്പോൾ ഇന്ത്യ മുന്നണിയിൽ ഉള്ളത്. എന്നാൽ അത് തയ്യാറാക്കലും സുഗമമാകുമെന്ന് കരുതാൻ പറ്റില്ല എന്നാണ് ബീഹാറിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു മുന്നണി രൂപവൽക്കരണം പോലും പ്രവർത്തനക്ഷമമായി ഐക്യത്തോടെ രൂപീകരിക്കാൻ കഴിയാത്ത ഒരു മുന്നണിക്ക് എങ്ങനെ തിരഞ്ഞെടുപ്പിൽ വിജയിക്കാനകും എന്നും അഥവാ വിജയിച്ചാൽ സുഗമമായി ഭരണത്തെ എങ്ങനെ നയിക്കാൻ കഴിയും എന്നുമുള്ള ചോദ്യമാണ് ഇന്ത്യ മുന്നണി ഉയർത്തുന്നത്.