വ്യാപാരിയുദ്ധം: ട്രംപ് തോൽവി സമ്മതിക്കുന്നു

പതിനഞ്ചു ദിവസം മുമ്പ് ലിബറേഷൻ ഡേ പ്രഖ്യാപനത്തിലൂടെ 70ലേറെ രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ച ഡോണാൾഡ് ട്രംപ് ഇപ്പോൾ തോൽവി സമ്മതിക്കുന്നു. 245% നികുതി ചൈനയുടെ മേൽ ഏർപ്പെടുത്തിയ ട്രംപ് ചൈന പ്രസിഡൻറ് ഷി ജിൻ പിങ്ങുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.മൂന്നുനാലാഴ്ചയ്ക്കകം ചൈനയുമായി ഒരു കരാറിൽ എത്തിച്ചേരാൻ കഴിയും എന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്.
അമേരിക്കയിൽ ജനങ്ങൾ ട്രംപിൻ്റെ നടപടികളിൽ പൊറുതിമുട്ടിയ അവസ്ഥ. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു.രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുകയും ചെയ്യുന്നു.അമേരിക്കൻ സെൻട്രൽ ബാങ്ക് ആയ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പോവൽ ട്രംപിന്റെ നടപടികളെ പരസ്യമായി വിമർശിച്ച്ച് രംഗത്തെത്തി.അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ട്രംപ് വീമ്പളക്കി. എന്നാൽ അത് നടക്കില്ലെന്ന് പോവൽ 'നോ' എന്ന രണ്ടക്ഷരത്തിലൂടെ വെളിപ്പെടുത്തി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്വതന്ത്ര സ്ഥാപനമായ ഫെഡറൽ റിസർവിന്റെ ചെയർമാനെ കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു സംഭവികാസം ഉണ്ടാകുന്നത്.
ട്രംപിൻ്റെ ഉറ്റ ചങ്ങാതിയായ ഇലോൺ മസ്കും ഇപ്പോൾ പിൻവാങ്ങി.ചുരുക്കത്തിൽ ട്രംപ് ഒറ്റയ്ക്കായ അവസ്ഥ. പച്ച മലയാളത്തിൽ പറഞ്ഞാൽ എല്ലാം കുളമായ നില .ഇതിൽനിന്ന് രക്ഷനേടാനാണ് ഇപ്പോൾ ട്രംപ് ഷി ജിൻ പിങ്ങിന്റെ ഔദാര്യം കാത്തിരിക്കുന്നത്. യൂറോപ്പുമായി ബന്ധം മെച്ചപ്പെടുത്താൻ ട്രംപ് വൈസ് പ്രസിഡണ്ട് ജെഡി വാൻസിനെ റൂമിലേക്ക് അയച്ചു. ഇറ്റാലിയൻ പ്രസിഡൻറ് ജോർജിയ മെലോനി അമേരിക്ക സന്ദർശിച്ചതിന്റെ പിറ്റേദിവസമാണ് വാൻസ് റോമിലെത്തുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ട്രംപ് ഏകദേശം അടിയറ പറയുന്നതിന്റെ ലക്ഷണങ്ങൾ.