Skip to main content
ഇസ്ലാമാബാദ്

ഇന്ത്യക്കാരനായ മംനൂണ്‍ ഹുസൈന്‍ പാക്കിസ്ഥാന്‍റെ 12ാം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തെഹ്രിക് ഇ ഇന്‍സാഫിന്‍റെ വജിഹുദ്ദീന്‍ അഹമ്മദ് ആയിരുന്നു ഇദ്ദേഹത്തിന്റെ എതിരാളി.

 

പാകിസ്ഥാന്‍ മുസ്ലീം ലീഗ്‌ നേതാവായ ഇദ്ദേഹം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനാണ്. നിശ്ചയിച്ച തീയതിക്കു മുന്‍പ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷം പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥി ഹീനാ റബ്ബാനിയെ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

 

അസംബ്ളിയില്‍നിന്നും സെനറ്റില്‍നിന്നുമായി 277 വോട്ടുകള്‍ മാംനൂണ്‍ നേടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. സെപ്റ്റംബര്‍ എട്ടിന് മാംനൂണ്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ ആസിഫ് അലി സര്‍ദാരി പ്രസിഡന്റ് സ്ഥാനമൊഴിയും.

 

ഇന്ത്യയിലെ ആഗ്രയില്‍ ജനിച്ച ഇദ്ദേഹം 1947ലെ വിഭജന സമയത്ത്‌ പാകിസ്ഥാനിലേക്ക് കുടിയേറിയതാണ്.

Tags