Skip to main content
ബെയ്റൂത്ത്

ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 200-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്‍്റെ ഉത്തരവാദിത്തം സിറിയന്‍ സുന്നി വിഭാഗമായ അയേഷ ഉമ്മുല്‍ മുഅമീനീല്‍ ഏറ്റെടുത്തിട്ടുണ്ട്.

 

ഇറാന്‍ അനുകൂല ഷിയാ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുളളയുടെ ശക്‌തി കേന്ദ്രത്തിലാണ്‌ സ്ഫോടനം നടന്നത്. പ്രദേശത്തെ ഭൂരിഭാഗം കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. സിറിയന്‍ വിമതര്‍ക്കെതിരെ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ ഏര്‍പെട്ട ഹിസ്ബുള്ളക്കു നേരെയാണ് ആക്രമണം നടന്നത്.

 

ഈ വര്‍ഷം മൂന്നാം തവണയുണ്ടാവുന്ന സ്ഫോടനമാണിത്. ജൂലൈയില്‍ ഉണ്ടായ ആക്രമണത്തില്‍ 50-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags