Skip to main content
ഹേഗ്

രാസായുധ ശേഖരത്തെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ പ്രാഥമിക റിപ്പോര്‍ട്ട്‌ സിറിയ അന്താരാഷ്ട്ര രാസായുധ നിരോധന ഏജന്‍സിക്കു കൈമാറി. തങ്ങളുടെ കൈവശമുള്ള 1000 ടണ്‍ രാസായുധ ശേഖരം ഉടന്‍ നശിപ്പിക്കുമെന്നും സിറിയ ഏജന്‍സിക്ക് ഉറപ്പു നല്‍കി. രാസായുധ ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനുള്ള സിറിയയുടെ സമയ പരിധി ശനിയാഴ്ച അവസാനിക്കും.

 

എന്നാല്‍ രാസായുധത്തെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ സിറിയ കൈമാറിയിട്ടില്ലെന്ന് ഏജന്‍സി പ്രതിനിധി അറിയിച്ചു. ജനീവയില്‍ നടന്ന യു.എസ് റഷ്യ കൂടിക്കാഴ്ചയുടെ ഫലമായാണ് സിറിയ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണ ഏജന്‍സിയിലെ സാങ്കേതിക വിദഗ്ധരാണ് റിപ്പോര്‍ട്ട് പരിശോധിക്കുക.

 

സിറിയ എന്ന പേരില്‍

 

സിറിയയില്‍ അന്വേഷണം നടത്തിയ യു.എന്‍ പ്രത്യേക സംഘം നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സരിന്‍ വാതകമാണ് പ്രയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. അതേസമയം സിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഉപകരണങ്ങളും വിദഗ്ധരെയും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉക്രൈന്‍ അറിയിച്ചിട്ടുണ്ട്.

Tags