Skip to main content
ദമാസ്കസ്

un peacekeepers in golan heights

 

സിറിയയിലെ സായുധ വിമത സംഘങ്ങള്‍ ഗോലാന്‍ കുന്നുകളില്‍ യു.എന്‍ സമാധാന സേനയിലെ 43 പേരെ തടവില് പിടിച്ചു. പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദിനെതിരെ പൊരുതുന്ന ഇസ്ലാമിക സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് വ്യാഴാഴ്ച യു.എന്‍ വക്താവ് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള സൈനികര്‍ ഉള്‍പ്പെടെ 1,200 പേര്‍ വരുന്ന യു.എന്‍ സേനയാണ് നിരായുധീകൃത മേഖലയായ ഗോലാന്‍ കുന്നുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.

 

ഈ മേഖലയില്‍ സിറിയന്‍ സൈന്യവും സായുധ വിമതരും തമ്മിലുള്ള പോരാട്ടം ബുധനാഴ്ച മുതല്‍ രൂക്ഷമാണെന്ന് യു.എന്‍ പറഞ്ഞു. മറ്റ് 81 സൈനികര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

 

1967-ലെ യുദ്ധത്തില്‍ സിറിയയില്‍ നിന്ന്‍ ഇസ്രയേല്‍ പിടിച്ചെടുത്തതാണ് ഗോലാന്‍ കുന്നുകള്‍. മേഖലയെ ചൊല്ലി രണ്ട് രാജ്യങ്ങളും ഔദ്യോഗികമായി യുദ്ധം അവസാനിപ്പിച്ചിട്ടില്ല. സിറിയയില്‍ നാല് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ മേഖലയുടെ മേല്‍നോട്ടം വഹിക്കുന്ന യു.എന്‍ സൈനികര്‍ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

Tags