ലോകത്തിന്റെ മുഴുവന്‍ എതിര്‍പ്പിനെയും അവഗണിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറി. അമേരിക്കയിലെ കല്‍ക്കരി ഖനിക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് താനിതില്‍ നിന്ന് പിന്മാറുന്നതെന്നും ട്രംപ് തുറന്നടിച്ചു. കാലാവസ്ഥാ വ്യതിയാനമെന്നു പറയുന്നത് വെറും നുണയാണെന്നുമുള്ള ട്രംപിന്റെ സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയും ചെയ്തു.
പാരിസ് ഉടമ്പടി പുനരാലോചനയ്ക്ക് വിധേയമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഒരു കാരണവശാലും പുനരാലോചനയ്ക്കായി പാരിസ് ഉടമ്പടി വീണ്ടുമെടുക്കുന്നതല്ലെന്ന് ജര്‍മ്മനി, ഫ്രാന്‍സ് ഇറ്റലി എന്നീ രാജ്യങ്ങള്‍ പ്രസ്താവിച്ചു. ട്രംപിന്റെ തീരുമാനത്തില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്നും തുടര്‍ന്നും ഭൂമിയുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുമെന്നുമാണ് ജര്‍മ്മന്‍ ചാന്‍സ്ലര്‍ ആഞ്ചല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടത്.
ഈ ഉടമ്പടിയില്‍ നിന്നു പിന്‍മാന്യതിന് അമേരിക്കയില്‍ നിന്നു തന്നെ കടുത്ത പ്രതിഷേധമാണ് ട്രംപ് നേരിടുന്നത്. കോര്‍പ്പറേറ്റ് മേഖലയും ഈ ഉടമ്പടിയില്‍ നിന്നു പിന്‍മാറരുതെന്ന് ട്രംബിനോട് അഭ്യര്‍ഥിച്ചു. ആപ്പിള്‍ , ഗൂഗിള്‍, ടെസ്ല,വാള്‍മാര്‍ട്ട് എന്നീ സ്ഥാപനങ്ങളാണ് ട്രംപിനോട് അഭ്യര്‍ഥന നടത്തിയത്.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഉണ്ടായ ലോകസമവായമണ് പാരിസ് ഉടമ്പടിയെന്ന് ബര്‍ലിനില്‍ നടത്തിയ പ്രഭാഷണത്തില്‍ ചീനാ പ്രധാനമന്ത്രി ലീ കോഹ് ചോംങ് അഭിപ്രായപ്പെട്ടു.
പരമ്പരാഗത ഊര്‍ജ്ജ മേഖലയിലെ അമേരിക്കന്‍ കമ്പനികളായ എക്‌സോണ്‍ മൊബീല്‍, ബിപി, ഷെല്‍ എന്നിവയും ഈ ഉടമ്പടിയില്‍ നിന്ന് പിന്‍മാറരുതെന്ന് ട്രംപിനോട് അഭ്യര്‍ഥിച്ചു. പരമ്പരാഗത ഊര്‍ജ്ജ മേഖലയെ രക്ഷിക്കാന്‍ വേണ്ടിയാണ് താനിതില്‍ നിന്നും പിന്‍മാറുന്നതെന്നാണ് ട്രംപി പറയുന്നത്. ട്രംപിന് മാനസിക സ്ഥൈര്യം നഷ്ടപ്പെട്ടിരി്ക്കുകയാണെന്ന ആക്ഷേപം പോലും അമേരിക്കയ്ക്കുള്ളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാനുള്ള ശേഷി പോലും ട്രംപിനു നഷ്ടമായിരിക്കുന്നുവെന്നാണ് മുഖ്യമായ ആക്ഷേപം. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ പാരമ്പര്യേതര ഊര്‍ജ്ജോപയോഗം അറുപത്തിനാലു ശതമാനമാണ്. ആ മേഖല അതിവേഗം കുതിക്കുമ്പോഴാണ് പാരമ്പര്യ മേഖലയക്ക് വേണ്ടി ട്രംപ് ഉടമ്പടിയില്‍ നിന്നു പിന്‍വാങ്ങുന്നത്.