Skip to main content
Washington

   അഫ്ഗാനിസ്ഥാന്റെ കാര്യത്തിലുള്ള അമേരിക്കയുടെ നയം തീരുമാനിക്കുന്നതില്‍ ട്രംപിനെ സ്വാധീനിക്കാന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക് മാസ്റ്റര്‍ 1970 കളില്‍ അഫ്ഗാനിസ്ഥാനില്‍ മിനിസ്‌കര്‍ട്ട് ഇട്ടു നടന്ന സ്ത്രീകളുടെ ചിത്രം കാണിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. സന്തോഷവതികളായി മിനിസ്‌കര്‍ട്ട് ഇട്ടു നടക്കുന്ന മൂന്നു യുവതികളുടെ ചിത്രമാണ് മക് മാസ്‌ററര്‍ ട്രംപിനെ കാണിച്ചത്. ഇപ്പോള്‍ സ്ത്രീകളുടെ കൈവിരലുകള്‍ പുറത്തു കാണുന്ന വിധം പോലും സ്ത്രീകള്‍ക്ക് വേഷം ധരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഭീതിയാണ് താലിബാന്‍ ഉയര്‍ത്തുന്നത്. 1970കളില്‍ പാശ്ചാത്യസംസ്‌കാരം അഫ്ഗാനിസ്ഥാനില്‍ നിലനിന്നിരുന്നുവെന്നും ഇനിയും അതു കൊണ്ടുവരാന്‍ കഴിയുമെന്നും മക് മാസറ്റര്‍ പ്രസിഡണ്ട് ട്രംപിനെ ബോധ്യപ്പെടുത്തിയതിന്റെ കൂടി ഫലമായിട്ടാണ് അമേരിക്കന്‍ സേന അഫ്ഗാനില്‍ തുടരുന്നതിനുള്ള തീരുമാനമെടുത്തതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

 

Tags