മുംബൈ
യു.എസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ചൊവ്വാഴ്ച രാവിലെ രൂപയുടെ മൂല്യം 65.36 എന്ന നിലയിലെത്തി. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നത് രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായി.
ആഗസ്റ്റ് 22 നു 65.56 വരെയായിരുന്നു രൂപ തകര്‍ച്ച നേരിട്ടത്, എന്നാല്‍ പിന്നീട് നേരിയ വര്‍ധനവുണ്ടായെങ്കിലും തിങ്കളാഴ്ച വീണ്ടും രൂപ നിലംപൊത്തി. ഓഹരി വിപണിയിലെ വിദേശ വില്‍പ്പനയും രൂപയുടെ മൂല്യം കുറയുന്നതിനുള്ള പ്രധാന കാരണമാണ്. തിങ്കളാഴ്ച 110 പൈസയുടെ ഇടിവോടുകൂടിയാണ് രൂപ 64.30-തില്‍ ക്ലോസ് ചെയ്തത്.
എന്നാല്‍ ഓഹരി വിപണിയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബി.എസ്.ഇസൂചിക 38.69 പോയിന്റ് കൂടി.