മുംബൈ
ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 64.30 എന്ന നിലയിലേക്ക് ഉയര്‍ന്നു. രണ്ടാഴ്ച്ചക്കിടയിലുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രൂപയുടെ മൂല്യത്തിലുണ്ടായ മുന്നേറ്റം ഓഹരി വിപണിയിലും അനുകൂല മാറ്റമുണ്ടാക്കി. സെന്‍സെക്സ് 516.19 പോയിന്റ് ഉയര്‍ന്ന് 19786.25ലും നിഫ്റ്റി 155.15 പോയിന്റ് മുന്നേറി 5835.55ലുമെത്തി.
രൂപയുടെ നേട്ടം സ്വര്‍ണ വില കുറയുന്നതിന് കാരണമായി. പവന് 200 രൂപ കുറഞ്ഞ് 22200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2775 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഇതിനിടെ സിറിയയില്‍ യു.എസ് സൈനിക നടപടി നടത്തുന്നതിനുള്ള സാധ്യതകള്‍ കുറഞ്ഞതാണ് രൂപയുടെ നേട്ടത്തിനു കാരണമായത്. മാത്രമല്ല കയറ്റുമതി വര്‍ധിച്ചതും രൂപയുടെ മൂല്യം ഉയരുന്നതിന് സഹായകമായി.