റായ്പൂര്‍
ഛത്തിസ്ഗഡ് നിയമസഭയിലേക്കുള്ള സീറ്റുകളില്‍ ഞായറാഴ്ച നടന്ന വോട്ടെണ്ണലില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. എന്നാല്‍, നേരിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തി.
90 അംഗ നിയമസഭയില്‍ 47 സീറ്റില്‍ വിജയിച്ച് ബി.ജെ.പി കേവല ഭൂരിപക്ഷം നേടി. ഇതോടെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് അധികാരത്തില്‍ മൂന്നാമൂഴത്തിന് അവസരമൊരുങ്ങി.
കോണ്‍ഗ്രസ് 41 സീറ്റില്‍ വിജയിച്ചു. ഒരു സീറ്റില്‍ ബി.എസ്.പിയും മറ്റൊരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 50 സീറ്റിലും കോണ്‍ഗ്രസ് 38 സീറ്റിലുമാണ് ജയിച്ചത്.
