Skip to main content
ന്യൂഡല്‍ഹി

1984-ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. തനിക്കെതിരെ നടക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് സജ്ജന്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

 

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജ്ജന്‍ കുമാറിനെതിരെ വിചാരണ തുടരാന്‍ കോടതി ഉത്തരവിട്ടത്. കലാപത്തിനിടെ ദല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ആറു പേര്‍ കൊല്ലപ്പെടാനിടയായ സാഹചര്യത്തിലാണ് സജ്ജന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് എതിരെ കുറ്റപത്രം ചുമത്തിയിരുന്നത്.

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച സിഖ് വിരുദ്ധ കലാപത്തില്‍ 3000-ത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സ് നേതാക്കളായ സജ്ജന്‍ കുമാറും ജഗദീഷ് ടൈറ്റ്ലറും എച്ച്.കെ.എല്‍ ഭഗതും കലാപത്തിനു നേതൃത്വം നല്‍കിയെന്നായിരുന്നു ആരോപണം.