ഇന്‍ഷുറന്‍സ്, ടെലികോം ഉള്‍പ്പെടെ 12 മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടെലികോം മേഖലയിലെ വിദേശ നിക്ഷേപം 74-ല്‍ നിന്ന് 100 ശതമാനമായും ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത് 26-ല്‍ നിന്ന് 49 ശതമാനമായും ഉയര്‍ത്താനാണ് തീരുമാനം.
ക്യാബിനറ്റ് മന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. പ്രതിരോധമന്ത്രി എ.കെ.ആന്റണി, ധനമന്ത്രി പി.ചിദംബരം, വാണിജ്യ മന്ത്രി ആനന്ദ് ശർമ, ടെലികോം മന്ത്രി കപിൽ സിബൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
26 ശതമാനത്തിനു താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ആവശ്യമില്ല. പ്രതിരോധ മേഖലയില്‍ 26ശതമാനത്തിനു മുകളിലുള്ള നിക്ഷേപത്തിന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതിയുടെ അനുമതി വേണം.
വ്യോമയാന മേഖലയില്‍ 49% വിദേശ നിക്ഷേപപരിധി തുടരും. മാധ്യമ രംഗത്തെ വിദേശ നിക്ഷേപത്തില്‍ തീരുമാനം എടുത്തിട്ടില്ല. പെട്രോളിയം, പ്രകൃതി വാതക പരിധിയില്‍ വിദേശ നിക്ഷേപ പരിധി 49% ആയി തന്നെ തുടരും. എന്നാല്‍ എഫ്.ഐ.പി.ബി വ്യവസ്ഥ ഒഴിവാക്കി.
