ബാംഗ്ലൂര്‍
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.45നാണ് ഫ്രഞ്ച് ഗയാനയിലെ കോറുവില് നിന്ന് ഏരിയന്‍ 5 റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്‍സാറ്റ് 3 ഡിക്കൊപ്പം വാര്‍ത്താവിനിമയ ഉപഗ്രഹമായ ആല്ഫാസാറ്റും വിക്ഷേപിച്ചിട്ടുണ്ട്.
കാലാവസ്ഥാ നിരീക്ഷണത്തിനും പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുമുള്ള ഉപഗ്രഹമാണ് ഇന്‍സാറ്റ് 3ഡി. കര്‍ണാടകയിലെ ഹാസനിലുള്ള നിരീക്ഷണ കേന്ദ്രമാണ് ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുള്ളത്. ഉപഗ്രഹം ഏഴു വര്‍ഷം പ്രവര്‍ത്തിക്കുമെന്ന് ഐ. എസ്.ആര്. ഒ ചെയര്മാന് ഡോ. കെ രാധാകൃഷ്ണന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.