ന്യൂഡല്‍ഹി
ഡെല്‍ഹി സര്‍ക്കാറിലെ എല്ലാ കരാര്‍ തസ്തികകളും സ്ഥിരപ്പെടുത്തുമെന്ന് എ.എ.പി. ഇതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ ഉന്നതതല സമിതിയെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വെള്ളിയാഴ്ച നിയമിച്ചു. നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമനം ആരംഭിക്കുന്നത് വരെ താല്‍ക്കാലിക ജീവനക്കാരെ നീക്കം ചെയ്യില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഡെല്‍ഹിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം.
സംസ്ഥാന ചീഫ് സെക്രട്ടറി എസ്.കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള 13 അംഗ സമിതി ഒരു മാസത്തിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം.
