Skip to main content
ന്യൂഡല്‍ഹി

ഡെല്‍ഹിയില്‍ മര്‍ദ്ദനമേറ്റ കോളേജ് വിദ്യാര്‍ഥിയായ അരുണാചല്‍ പ്രദേശ്‌ സ്വദേശി മരിച്ചു. സംഭവം കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഡെല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്‍ പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

nido taniamഅരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ നിഡോ പവിത്രയുടെ മകന്‍ നിഡോ ടാനിയ (18) മിനാണ് ലാജ്പത് നഗര്‍ മാര്‍ക്കറ്റില്‍ ബുധനാഴ്ച വാക്കുതര്‍ക്കത്തെ തുടര്‍ന്ന്‍ മര്‍ദ്ദനമേറ്റത്. ടാനിയമിന്റെ മുടിയുടെ നിറത്തെ കുറിച്ച് ഒരു കടയുടമസ്ഥന്‍ നടത്തിയ പരാമര്‍ശമാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയതെന്ന് കരുതപ്പെടുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ടാനിയം മരിച്ചത്.

 

സംഭവം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ രാജ്യതലസ്ഥാനത്ത് നേരിടുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടുമുയര്‍ത്തി. ഇവര്‍ക്ക് നേരെ വംശീയച്ചുവയുള്ള  അധിക്ഷേപങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നതായി പലപ്പോഴും പരാതി ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച ഡെല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

 

ടാനിയമിന്റെ പ്രേതപരിശോധന ഡെല്‍ഹിയിലെ എയിംസില്‍ നടന്നു. മരണകാരണം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ പറയാനാകൂ എന്ന്‍ പോലീസ് അറിയിച്ചു.

Tags