ഡല്‍ഹിയില്‍ ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റ് മരിച്ച അരുണാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥി നിഡോ താനിയയുടെ പ്രേതപരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നു. തലക്കും മുഖത്തിനുമേറ്റ മുറിവുകളാണ് നിഡോയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ നിഡോ പവിത്രയുടെ മകന് നിഡോ ടാനിയമാണ് ലാജ്പത് നഗര്‍ മാര്‍ക്കറ്റില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടത്. ടാനിയമിന്റെ മുടിയുടെ നിറത്തെ കുറിച്ച് ഒരു കടയുടമസ്ഥന് നടത്തിയ പരാമര്‍ശമാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയത്.
സംഭവം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ രാജ്യതലസ്ഥാനത്ത് നേരിടുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടുമുയര്‍ത്തി. ഇവര്‍ക്ക് നേരെ വംശീയച്ചുവയുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നതായി പലപ്പോഴും പരാതി ഉയര്‍ന്നിട്ടുണ്ട്.
നിഡോയ്ക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ജനക്കൂട്ടം തെരുവിലിറങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിഡോയ്ക്കു വേണ്ടി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ മൂന്നു പേരെ അറസ്റ്റു ചെയ്തു തടിയൂരാനായിരുന്നു പോലീസ് നീക്കം.
ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും വടക്കു കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപകമയി വംശീയാധിക്ഷേപം നടക്കുന്നുണ്ടെന്ന് ആരോപണം നേരത്തെ മുതല്‍ വ്യാപകമാണ്
