Skip to main content

pslv

രാജ്യത്തെ ബഹിരാകാശ പദ്ധതിയില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ഒറ്റ ദൗത്യത്തില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌ - 2 അടക്കമുള്ള ഈ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചത് ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് പി.എസ്.എല്‍.വി - സി34 ആണ്.

 

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്ററില്‍ ബുധനാഴ്ച രാവിലെ 9.26-നാണ് ഉപഗ്രഹങ്ങളെയും വഹിച്ച് റോക്കറ്റ് പറന്നുയര്‍ന്നത്. ഏകദേശം 30 മിനിറ്റില്‍ ഉപഗ്രഹങ്ങളെ നിശ്ചിത ധ്രുവീയ സൗരസ്ഥിര പരിപഥത്തില്‍ വിക്ഷേപിച്ചു.

 

യു.എസ്എ, കാനഡ, ജര്‍മനി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളും വിക്ഷേപിച്ചവയില്‍ പെടുന്നു. ചെന്നയിലെ സത്യഭാമ സര്‍വ്വകലാശാലയും പൂനയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗും വികസിപ്പിച്ച ഉപഗ്രഹങ്ങളും ഇവയ്ക്കൊപ്പം വിക്ഷേപിച്ചു.  

Tags